പരിക്ക് പ്രശ്നമല്ല എന്ന് എറിക് ബയി

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിക്ക് പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. എന്നാൽ തന്റെ പരിക്കിൽ ആശങ്ക വേണ്ട എന്ന് ഡിഫൻഡർ പറഞ്ഞു. ചെറിയ പരിക്ക് മാത്രം ആണെന്നും താൻ ആരോഗ്യവാനാണ് എന്നും ബയി ട്വിറ്ററിൽ കുറിച്ചു. ഇന്നലെ എഫ് എ കപ്പിൽ വാറ്റ്ഫോർഡിന് എതിരായ മത്സരത്തിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്.

അവസാന ആഴ്ചകളിൽ എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. താരം ലിൻഡെലോഫിനെ മറികടന്ന യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്കായി മാറിക്കൊണ്ടിരിക്കെ ആണ് പുതിയ പരുക്ക് വന്നിരിക്കുന്നത്. പരിക്ക് സാരമില്ല എന്ന് താരം പറയുന്നു എങ്കിലും ബേർൺലിക്ക് എതിരായ മത്സരത്തിൽ ബയി കളിക്കാൻ സാധ്യതയില്ല. ലിവർപൂളിന് എതിരായ വലിയ മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുക ആകും ബയിയുടെ ഇപ്പോഴത്തെ ലക്ഷ്യം.