എറിക് ബയിയുടെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

20210426 124606

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കും. ഇതിനായുള്ള ചർച്ചകൾ ക്ലബ് ആരംഭിച്ചു. താരത്തിന്റെ കരാറിൽ രണ്ട് വർഷത്തേക്ക് കൂടെ നീട്ടാൻ ആണ് ക്ലബ് ആലോചിക്കുന്നത്‌ ഇപ്പോൾ 2022 വരെയാണ് ബയിക്ക് യുണൈറ്റഡിൽ കരാർ. എന്നാൽ കളിക്കാൻ അവസരം കിട്ടും എന്ന് ഉറപ്പായാലെ കരാർ പുതുക്കു എന്നാണ് ബയിയുടെ പക്ഷം. യുണൈറ്റഡിൽ ലിൻഡെലോഫിനും മഗ്വയറിനും പിറകിലാണ് ബയിയുടെ സ്ഥാനം.

പരിക്ക് കാരണം ഈ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ഐവറി കോസ്റ്റ് താരമായ ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്. കളിച്ചപ്പോൾ എല്ലാം പ്രതീക്ഷ നൽകിയിട്ടുണ്ട് എങ്കിലും പരിക്ക് താരത്തിന് എപ്പോഴും വില്ലനാകും. ഇപ്പോൾ കൊറോണ കാരണം അവസാന ഒരു മാസം താരം പുറത്തായിരുന്നു.