എറിക് ബായിയുടെ പരിക്ക് ഗുരുതരം, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് നഷ്ട്ടമാകും

Staff Reporter

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം എറിക് ബായിയുടെ പരിക്ക് ഗുരുതരം. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ്  – ചെൽസി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചെൽസി താരം കോവചിച്ചുമായി കൂട്ടിയിടിച്ചാണ് ബായിക്ക് പരിക്കേറ്റത്. താരത്തിന് ലിഗ്‌മെന്റിനാണ് പരിക്കേറ്റത്. ഇതോടെ ജൂണിൽ തുടങ്ങുന്ന ആഫ്രിക്ക കപ്പ് നേഷൻസിൽ ഇതോടെ താരത്തിന് പങ്കെടുക്കാനാവില്ല.

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഐവറി കോസ്റ്റിന്റെ താരമാണ് എറിക് ബായ്.  ഓഫ് നേഷൻസിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് ഐവറി കോസ്റ്റ്. ഫെബ്രുവരി 3ന് ശേഷം ആദ്യമായിട്ടാണ് ചെൽസിക്കെതിരെ എറിക് ബായ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കിയുള്ള രണ്ടു മത്സരങ്ങളും താരത്തിന് നഷ്ട്ടമാകും. ഹഡേഴ്സ് ഫീൽഡിനെതിരെയും കാർഡിഫിനെതിരെയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ.