സീസൺ പൂർത്തിയാക്കണം എന്ന് ഉറപ്പിച്ച് ഇംഗ്ലീഷ് എഫ് എ

Photo:Twiitter/@LFC
- Advertisement -

ഈ ഫുട്ബോൾ സീസൺ പൂർത്തിയാക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഉള്ളത്. ഇന്നലെ നടന്ന യുവേഫ മീറ്റിംഗിലും ഇംഗ്ലണ്ട് ആ തീരുമാനത്തിൽ ആണ് ഉറച്ചു നിന്നത്. എത്ര വൈകിയാലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും പിറകിൽ ഉള്ള മറ്റു ലീഗുകളും പൂർത്തിയാക്കണം എന്നാണ് എഫ് എയുടെ തീരുമാനം.

സീസൺ തീർന്നില്ലായെങ്കിൽ ഫുട്ബോൾ ലോകത്ത് വന്നേക്കാവുന്ന വൻ സാമ്പത്തിക നഷ്ടമാണ് ഇംഗ്ലീഷ് എഫ് എയെ ഈ തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഈ ലോകം തീർത്തും കൊറോണയിൽ നിന്ന് സുരക്ഷിതമായാൽ മാത്രമെ സീസൺ പുനരാരംഭിക്കുകയുള്ളൂ എന്നും ഇംഗ്ലീഷ് ലീഗുകൾ ഇന്നലെ തീരുമാനമെടുത്തിട്ടുണ്ട്‌. ജൂൺ അവസാനം എങ്കിലും ഫുട്ബോൾ തുടങ്ങാൻ ആകും എന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ഫുട്ബോൾ ലോകം.

Advertisement