ഇംഗ്ലണ്ടിൽ ഫുട്ബോൾ ആരവം, ഇന്ന് ആഴ്സണൽ മാഞ്ചസ്റ്ററിൽ

- Advertisement -

ഇന്ന് ഇംഗ്ലണ്ടിൽ ഫുട്ബോൾ ആരവങ്ങൾ മടങ്ങി എത്തുകയാണ്. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന ആദ്യ ദിവസം തന്നെ ഒരു വൻ പോരാട്ടവും ഫുട്ബോൾ ആരാധകരെ കാത്തു നിൽക്കുന്നുണ്ട്. ആ പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിൽ ആണ്. മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലാണ് പോരാട്ടം. കിരീടം എത്താവുന്ന ദൂരത്തിനപ്പുറം ആണെങ്കിൽ സിറ്റി ഇന്ന് വിജയിക്കാൻ തന്നെ ആയിരിക്കും കളിക്കുക.

ഇന്ന് സിറ്റി വിജയിച്ചില്ല എങ്കിൽ ലിവർപൂളിന് ഞായറാഴ്ച നടക്കുന്ന മേഴ്സി സൈഡ് ഡാർബി ജയിച്ച് പ്രീമിയർ ലീഗ് കിരീടം തങ്ങക്കുടേതാക്കാം. ലിവർപൂളിന്റെ കിരീട നേട്ടം വൈകിപ്പിക്കുവാൻ വേണ്ടി എങ്കിലും സിറ്റി ശ്രമിക്കുണ്ട്. ലീഗിൽ ഇപ്പോൾ പത്താം സ്ഥാനത്തുള്ള ആഴ്സണൽ എങ്ങന എങ്കിലും ആദ്യ നാലിൽ എത്താനുള്ള ശ്രമത്തിലാണ്.

സിറ്റിയും ആഴ്സണലും കളിച്ച അവസാന ആറു മത്സരങ്ങളിലും വിജയം സിറ്റിക്ക് ആയിരുന്നു. സിറ്റി നിരയിൽ പരിക്ക് മാറി എത്തിയ സാനെ ഇന്ന് ഉണ്ടാകും. ആഴ്സണലിൽ ടൊറേര ഇന്ന് ഉണ്ടാകില്ല‌ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും.

Advertisement