ബുണ്ടസ് ലീഗയിൽ നിന്ന് പേഡർബോൺ പുറത്ത്

- Advertisement -

ബുണ്ടസ്ലീഗയിലെ ഈ സീസണിലെ ആദ്യ റിലഗേഷൻ ഉറപ്പായി. അവസാന സ്ഥാനല്ലാരായ പേഡർബോൺ ആണ് തരംതാഴ്ത്തപ്പെടും എന്ന് ഉറപ്പായി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ യൂണിയൻ ബെർലിനോട് പരാജയപ്പെട്ടതോടെയാണ് പേഡർബോണ് റിലഗേറ്റ് ചെയ്യപ്പെടും എന്ന് ഉറപ്പായത്. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യൂണിയൻ ബെർലിന്റെ വിജയം.

32 മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 20 പോയന്റാണ് പെഡർബോണ് ഉള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ചാൽ പോലും അവർക്ക് റിലഗേഷൻ സോണിന് പുറത്ത് എത്താൻ ആവില്ല. ഈ സീസണിൽ മാത്രമായിരുന്നു ക്ലബ് ബുണ്ടസ് ലീഗയിലേക്ക് എത്തിയത്. ഇന്നലത്തെ വിജയം പക്ഷെ യൂണിയൻ ബെർലിന് റിലഗേഷനിൽ നിന്ന് രക്ഷ നൽകി. 38 പോയന്റുള്ള ബെർളിൻ അടുത്ത സീസണിലും ഒന്നാം ഡിവിഷനിൽ ഉണ്ടാകും എന്ന് ഉറപ്പായി.

Advertisement