കാത്തിരിപ്പ് വിഫലമായി, സല ഇനിയില്ല. മൃതദേഹം തിരിച്ചറിഞ്ഞു

- Advertisement -

ലോകം മുഴുവനുമുള്ള ഫുട്ബാൾ പ്രേമികളുടെ കാത്തിരിപ്പും പ്രാർത്ഥനകളും വിഫലമായി. വിമാനാപകടത്തിനിടെ കാണാതായ കാർഡിഫ് സിറ്റി സ്‌ട്രൈക്കർ എമിലാനോ സലയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇംഗ്ലീഷ് ചാനലില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു, അത് സലയുടെ തന്നെയാണ് എന്ന് ഡോര്‍സെറ്റ് പോലീസ് സ്ഥിരികരിച്ചിരിരിക്കുകയാണ്.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്നും പുതിയ ക്ലബായ കാര്‍ഡിഫ് സിറ്റിയില്‍ ചേരുന്നതിനായി പറക്കുന്നതിനിടെയാണ് സല സഞ്ചരിച്ച വിമാനം കഴിഞ്ഞ ജനുവരി 21നു കാണാതായത്. “വിമാനത്തില്‍ നിന്നും ലഭിച്ച മൃതദേഹം പോര്‍ട്ട്‌ലാന്‍ഡിലേക്ക് കൊണ്ടുവന്നിട്ടുണ്ട്, അത് സലയുടെ ആണെന്ന് തിരിച്ചറിഞ്ഞുട്ടുണ്ട്. അപകട കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരും” ഡോര്‍സെറ്റ് പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അര്‍ജന്റൈന്‍ ഫുട്ബാള്‍ അസോസിയേഷനും സലയുടെ മരണം സ്ഥിരികരിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു എന്നും അര്‍ജന്റൈന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പറഞ്ഞു.

Advertisement