എമിലെ സ്മിത് റോയുടെ കരാർ പുതുക്കാൻ ആഴ്സണൽ ഒരുങ്ങുന്നു

Newsroom

ഇരുപതുകാരനായ താരം എമിലെ സ്മിത് റോയുടെ കരാർ ആഴ്സണൽ പുതുക്കാൻ ഒരുങ്ങുന്നു. താരത്തിന് അഞ്ചു വർഷത്തെ കരാർ നൽകാൻ ആണ് ആഴ്സണൽ ഉദ്ദേശിക്കുന്നത്. ഈ സീസണിലെ ആഴ്സണലിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ ഒന്നാണ് എമിലെ സ്മിത് റോ. കഴിഞ്ഞ ദിവസം ചെൽസിക്ക് എതിരെ ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ ആണ് എമിലെ സ്മിത് റോ ഈ സീസണിൽ ഉടനീളം നടത്തിയത്.

ആഴ്സണൽ താരത്തിനായി 5 വർഷത്തെ കരാർ ഓഫർ ചെയ്തിട്ടുണ്ട്. എമിലെ സ്മിത് റോ ആഴ്സണളിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നാണ് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ടു ചെയ്യുന്നത്. 2010 മുതൽ ആഴ്സണലിന്റെ ഒപ്പം ഉള്ള താരമാണ് ഫബ്രിസിയോ. മുമ്പ് ലോൺ അടിസ്ഥാനത്തിൽ ലൈപ്സിഗിനു വേണ്ടിയും ഹഡേഴ്സ് ഫീൽഡിനു വേണ്ടിയും എമിലെ സ്മിത് റോ കളിച്ചിട്ടുണ്ട്.