ജെജെ ഈസ്റ്റ് ബംഗാൾ വിട്ടു

മിസോറാം സ്ട്രൈക്കർ ജെജെ ഈ സീസണിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടാകില്ല. ഈസ്റ്റ് ബംഗാൾ വാഗ്ദാനം ചെയ്ത കരാർ ജെജെ നിരസിച്ചു. താരത്തെ ഒഡീഷ സ്വന്തമാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ കളിച്ചെങ്കിലും അധികം അവസരം ജെജെക്ക് കിട്ടിയിരുന്നില്ല. ജെജെ ആകെ 7 മത്സരങ്ങൾ മാത്രമേ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നുള്ളൂ. ഒരു ഗോൾ മാത്രമേ താരത്തിന് നേടാനും ആയുള്ളൂ.

30കാരനായ താരം ചെന്നൈയിനു വേണ്ടി ആയിരുന്നു കരിയറിൽ കൂടുതൽ കാലവും കളിച്ചത്. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച താരം രണ്ട് ഐ എസ് എൽ കിരീടങ്ങൾ ചെന്നൈയിനൊപ്പം നേടിയിരുന്നു. 25 ഗോളുകൾ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്. ശക്തമായ ടീം ഒരുക്കുന്ന ഓഡീഷ ജെജെയുടെ പരിചയസമ്പത്ത് ടീമിന് വലിയ ഗുണമാകും എന്ന പ്രതീക്ഷയിലാണ് താരത്തെ സ്വന്തമാക്കാൻ നോക്കുന്നത്.