ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന്റെ സൈനിംഗ് തെറ്റായ രീതിയിൽ ആയിരുന്നു എന്ന് കാണിച്ച് ഫുൾഹാം നൽകിയ പരാതിയിൽ അവസാനം വിധി വന്നു. ഫുൾഹാമിന് 4.3 മില്യൺ നഷ്ടപരിഹാരം നൽകാൻ ആണ് ഇപ്പോൾ ട്രിബ്യൂണൽ വിധിച്ചിരിക്കുന്നത്. 2019ൽ ആയിരുന്നു 16കാരനായ താരത്തെ ലിവർപൂൾ ഫ്രീ ആയി സ്വന്തമാക്കിയത്. അന്ന് ഫുൾഹാമിന്റെ പ്രൊഫഷണൽ കരാർ നിരസിച്ചാണ് താാം ലിവർപൂളിലേക്ക് വന്നത്.
ലിവർപൂൾ താരത്തെ സൈൻ ചെയ്ത വിധം തെറ്റാണെന്ന് ഫുട്ബോൾ കോമ്പൻസേഷൻ കമ്മിറ്റി പറഞ്ഞു. 10 മില്യൺ ആയിരുന്നു ഫുൾഹാം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എങ്കിലും ഈ വിധിയിൽ തൃപതരാണ് എന്ന് ക്ലബ് അറിയിച്ചു. 17കാരനായ താരം അടുത്തിടെ ലിവർപൂളുമായി ദീർഘ കാല കരാർ ഒപ്പുവെച്ചിരുന്നു. ഫോർവേഡായ എലിയറ്റ് മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. ഇപ്പോൾ ബ്ലാക്ബേണിൽ ലോണിൽ കളിക്കുകയാണ്. ലിവർപൂൾ സീനിയർ ടീമിനായി ഇതിനകം ഒമ്പത് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.