ആഴ്സണൽ മിഡ്ഫീൽഡർ മുഹമ്മദ് എൽനെനി കരാർ നീട്ടി

Newsroom

ആഴ്സണൽ മിഡ്ഫീൽഡർ മുഹമ്മദ് എൽനെനി ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു, ജൂൺ 2024 വരെയുള്ള കരാർ ആണ് എൽനെനി ഒപ്പുവെച്ചത്. 2016-ൽ സ്വിസ് ടീമായ ബേസലിൽ നിന്ന് ഗണ്ണേഴ്സിലേക്ക് ചേക്കേറിയ ഈജിപ്ഷ്യൻ ഇന്റർനാഷണൽ, നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലം കളിച്ച കളിക്കാരനാണ്.

Picsart 23 02 22 01 14 44 396

എല്ലാ മത്സരങ്ങളിലും ആയി ആഴ്സണലിനായി 155 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എൽനെനി ക്ലബിനായി ആറ് ഗോളുകളും 10 അസിസ്റ്റുകളും സംഭാവന നൽകിയിട്ടുണ്ട്.

ഞാൻ ഈ ക്ലബ്ബിനെയും ഞങ്ങളുടെ ആരാധകരെയും വളരെയധികം സ്നേഹിക്കുന്നു, എന്റെ കരാർ നീട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്.ഏഴ് വർഷമായി ഈ ക്ലബിനൊപ്പം തുടരുന്നു എന്നതിൽ അഭിമാനിക്കുന്നു എന്നും എൽനെനി കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.