എറിക്സൻ ടോട്ടൻഹാമിന് പുറത്തേക്ക്, സൂചന നൽകി താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം താരം ക്രിസ്ത്യൻ എറിക്സൻ ഈ ട്രാൻസ്ഫർ സീസണിൽ ക്ലബ്ബ് വിട്ടേക്കും. എറിക്സൻ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. റയൽ മാഡ്രിഡ് അടക്കം താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള മധ്യനിര താരമാണ് എറിക്സൻ.

ഡെന്മാർക് ദേശീയ താരമായ എറിക്സൻ 2013 ൽ അയാക്സിൽ നിന്നാണ് ടോട്ടൻഹാമിൽ എത്തുന്നത്. സ്പർസ് ടീമിലെ അഭിവാജ്യ ഘടകമായി വളർന്ന താരം പക്ഷെ ഇത്തവണ ട്രാൻസ്ഫർ സാധ്യതൽ തുറന്നിടുന്ന അഭിമുഖമാണ് നൽകിയത്. ടോട്ടൻഹാമിൽ നടന്ന കാര്യങ്ങളോട് അങ്ങേയറ്റത്തെ ബഹുമാനം ഉണ്ടെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യാൻ തനിക്ക് താൽപര്യം ഉണ്ട് എന്നാണ് താരം പറഞ്ഞത്.

റയൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പോൾ പോഗ്ബയെ ബെർണാബുവിൽ എത്തിക്കാനായാൽ അവർ എറിക്സനെ സൈൻ ചെയ്യാനുള്ള സാധ്യത കുറവാണ്.