രണ്ട് സൂപ്പർ വിദേശ താരങ്ങൾ ഈസ്റ്റ് ബംഗാളിൽ

20201017 222628
- Advertisement -

ഐ എസ് എല്ലിനായി ആദ്യമായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ മികച്ച ടീം തന്നെ ഒരുക്കുകയാണ്. സ്കോട്ട് നെവിലിന്റെ സൈനിംഗിന് പിന്നാലെ രണ്ട് വിദേശ താരങ്ങളെ കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. മുൻ നോർവിച് സിറ്റി മധ്യനിര താരം ആന്റണി പിൽകിങ്ടണും വെയിൽസ് താരമായ ആരോൺ അമദിയുമാണ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചത്. രണ്ട് താരങ്ങളും ഇന്ത്യയിൽ എത്തി കഴിഞ്ഞു.

ആരോൺ അമാദി എത്തുന്നത് എ ലീഗ് ക്ലബായ ബ്രിസ്ബൻ റോറിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ റോബി ഫൗളർക്ക് കീഴിൽ ഓസ്ട്രേലിയയിൽ മികച്ച പ്രകടനം തന്നെ താരം നടത്തിയിരുന്നു. ഇംഗ്ലീഷ് ക്ലബുകളായ കാർഡിഫ് സിറ്റി, ഓൾഡ് ഹാം എന്നീ ടീമുകളുടെ ഒക്കെ ഭാഗമായിട്ടുണ്ട്. 27കാരനായ അമാദി സ്ട്രൈക്കർ ആണ്. അയർലണ്ട് താരമായ ആന്റണി പിൽകിങ്ടൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകർക്ക് പരിചതനാണ്. മുമ്പ് നോർവിച് സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിൽ തകർത്തു കളിക്കാൻ പിൽകിങ്ടണായിരുന്നു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരമാണ്. കാർഡിഫ് സിറ്റി, വിഗൻ അത്ലറ്റിക്ക് എന്നീ ക്ലബുകൾക്ക് വേണ്ടിയും പിൽകിങ്ടൺ കളിച്ചിട്ടുണ്ട്.

Advertisement