സുവാരസ് തിളങ്ങി, അത്ലറ്റിക്കോ മാഡ്രിഡ് വിജയ വഴിയിൽ

20201017 220445
- Advertisement -

വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് വിജവഴിയിൽ തിരികെയെത്തി. ലാലിഗയിൽ ഇന്ന് സെൽറ്റ വീഗോയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സുവാരസ് നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് മികച്ച തുടക്കം നൽകിയത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ ആയിരുന്നു സുവാരസിന്റെ ഗോൾ.

സാഞ്ചെസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. സുവാരസിന്റെ അത്ലറ്റിക്കോ ജേഴ്സിയിയിലെ മൂന്നാം ഗോളാണിത്. മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിയേഗോ കോസ്റ്റയ്ക്ക് പരിക്കേറ്റത് അത്ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. ദീർഘകാലം പുറത്തിരിക്കേണ്ടി വരുന്ന പരിക്കാണ് കോസ്റ്റയ്ക്ക് ഏറ്റത് എന്നാണ് പ്രാഥമിക വിവരങ്ങൾ. മത്സരത്തിന്റെ അവസാന നിമിഷം കരാസ്കോ ആണ് സിമിയോണിയുടെ ടീമിന്റെ രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ 8 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തെത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് ആയി.

Advertisement