ജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സിയിൽ തന്നെ തുടരും

ഇന്ത്യൻ യുവതാരം ജിതേന്ദ്ര സിങ് ജംഷദ്പൂരിൽ എഫ് സിയിൽ കരാർ പുതുക്കി. 2024വരെയുള്ള കരാറിലാണ് ജിതേന്ദ്ര സിംഗ് ഒപ്പുവെച്ചത്‌. ഈസ്റ്റ് ബംഗാൾ താരത്തെ സിഅൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും താരം ഐ ലീഗ് ഷീൽഡ് വിന്നേഴ്സിന് ഒപ്പം തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു‌. 2019ൽ ഇന്ത്യൻ ആരോസിൽ നിന്നായിരുന്നു ജിതേന്ദ്ര സിംഗ് ജംഷദ്പൂരിൽ എത്തിയത്‌.

20കാരനായ ജിതേന്ദ്ര ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന താരമാണ്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാഗമാണ്. അവസാന മൂന്ന് സീസണിലുകളിലായി ഐ എസ് എല്ലിൽ 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ മാത്രം 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. .

Comments are closed.