ഡങ്കൺ ഫെർഗൂസൻ വീണ്ടും എവർട്ടൺ പരിശീലകൻ

20220119 000950

റാഫേൽ ബെനിറ്റസിനെ പുറത്താക്കിയതിനെത്തുടർന്ന് ഡങ്കൻ ഫെർഗൂസനെ രണ്ടാം തവണയും കെയർടേക്കർ മാനേജരായി നിയമിച്ചതായി എവർട്ടൺ പ്രഖ്യാപിച്ചു. ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ഫെർഗൂസൺ ആകും എവർട്ടണെ നയിക്കുക.

നേരത്തെ 2019ൽ ഫെർഗൂസൺകെയർ ടേക്കറായി എത്തിയിരുന്നു. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സനൽ എന്നിവയ്‌ക്കെതിരെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നേടാനും അദ്ദേഹത്തിനായിരുന്നു. പുതിയ പരിശീലകനെ കണ്ടെത്തുന്നത് വരെ ഫെർഗൂസൺ ആകും എവർട്ടണിൽ തന്ത്രങ്ങൾ മെനയുക.