ഡഗ്ലസ് ലൂയിസ് ആസ്റ്റൺ വില്ലയിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പിട്ടു

Wasim Akram

ആസ്റ്റൺ വില്ലയിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വച്ചു ബ്രസീലിയൻ മധ്യനിര താരം ഡഗ്ലസ് ലൂയിസ്. നേരത്തെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ അവസാന ദിവസം താരത്തിന് ആയുള്ള ആഴ്‌സണലിന്റെ മൂന്നു ശ്രമങ്ങളും നിരസിച്ച വില്ല താരത്തെ വിൽക്കില്ല എന്നു പ്രഖ്യാപിക്കുക ആയിരുന്നു.

നിലവിൽ വില്ലയിൽ നാലു വർഷത്തേക്കുള്ള 2026 വരെയുള്ള ദീർഘകാല കരാറിൽ ആണ് ബ്രസീലിയൻ താരം ഒപ്പ് വച്ചത്. ആഴ്‌സണലിന്റെ ഓഫർ നിരസിച്ച ശേഷം താരവും ആയി വില്ല ചർച്ചകൾ നടത്തി തുടങ്ങിയിരുന്നു. തുടർന്ന് ആണ് താരം വില്ലയിൽ തന്നെ തുടരാനുള്ള തീരുമാനം എടുത്തു കരാറിൽ ഒപ്പിട്ടത്.