ഡോകു സ്റ്റാർ!! 1 ഗോളും 4 അസിസ്റ്റും!! മാഞ്ചസ്റ്റർ സിറ്റി വൻ വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത്

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം. ഇന്ന് ബോണ്മതിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നേടിയത്. ഒരു ഗോളും നാല് അസിസ്റ്റുമായി ബെൽജിയൻ യുവതാരം ഡോകു ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ ആയി. 30ആം മിനുട്ടിൽ ഡോകു ആയിരുന്നു സിറ്റിയുടെ ഗോൾ വേട്ട തുടങ്ങിയത്.

മാഞ്ചസ്റ്റർ സിറ്റി 23 11 04 22 18 29 024

33ആം മിനുട്ടിൽ ബെർണാഡോ സിൽവക്കും 37ആം മിനുട്ടിൽ അകാഞ്ചിക്കും ഡോകു ഗോൾ ഒരുക്കി നൽകി. ഇരുവരും ലക്ഷ്യം കണ്ടതോടെ സ്കോർ 3-0 എന്നായി. രണ്ടാം പകുതിയിൽ ഫിൽ ഫോഡനും സിറ്റിക്ക് ആയി ഗോൾ നേടി. ആ ഗോളും ഡോകു ആണ് അസിസ്റ്റ് ചെയ്തത്. 84ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഗോളും ഡോകു ആണ് അസിസ്റ്റ് ചെയ്തത്‌.

88ആം മിനുട്ടിൽ നഥാൻ അകെയുടെ ഗോൾ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. സിനിസ്റ്റെര ബോണ്മതിനായി ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തൽക്കാലം ലീഗിൽ ഒന്നാമതെത്തി. 11 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 27 പോയിന്റാണ് ഉള്ളത്. ആഴ്സണലോ സ്പർസോ ഈ മാച്ച് വീക്കിൽ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെടും. ബോണ്മത് 6 പോയിന്റുമായി 17ആം സ്ഥാനത്താണ് ഉള്ളത്.