എവർട്ടൺ ഡിഫൻസിന് ആശ്വാസം, ബെയിൻസും ലുകാസ് ഡിഗ്നെയും പരിക്ക് മാറി എത്തി

- Advertisement -

പ്രീമിയർ ലീഗ് മികച്ച രീതിയിൽ തുടങ്ങിയ എവർട്ടണ് കൂടുതൽ സന്തോഷ വാർത്തകൾ. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഡിഫൻഡർ ലൂകാസ് ഡിനെ ഇന്ന് കളിക്കും എന്ന് പരിശീലകൻ മാർക്കോ സിൽവ പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ആണ് എവർട്ടൺ നേരിടുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ വഴങ്ങാതിരുന്ന ഏക പ്രീമിയർ ലീഗ് ടീമാണ് എവർട്ടൺ. ഡിനെയുടെ പരിക്ക് മാറിയത് ആ ബാക്ക് 4 മാറ്റാതിരിക്കാൻ മാർക്കോ സിൽവയെ സഹായിക്കും.

ഡിനെ മാത്രമല്ല സീനിയർ താരം ബെയിൻസും പരിക്ക് മാറി എത്തിയിട്ടുണ്ട്. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരിക്ക് കാരണം ബെയിൻസ് കളിച്ചിരുന്നില്ല. പരിക്ക് മാറി എങ്കിലും ഇന്ന് ആദ്യ ഇലവനിൽ ബെയിൻസ് ഉണ്ടാവില്ല. ഇന്ന് വിജയിച്ചാൽ എവർട്ടൺ താൽക്കാലികമായെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റാണ് എവർട്ടൺ നേടിയത്.

Advertisement