എറിക് ഡയറിന് സ്പർസിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് കൊണ്ട് സ്പർസ് മധ്യനിര താരം എറിക് ഡയർ പുതിയ കരാറിൽ ഒപ്പുവെച്ചു. 2024വരെ ഡയറിനെ ക്ലബിൽ നിലനിർത്തുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. താരത്തിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് താരം കരാർ ഒപ്പുവെച്ചത്. അവസാന ആറു വർഷമായി സ്പർസിന്റെ ഫസ്റ്റ് ടീമിനൊപ്പം ഡയർ ഉണ്ട്. ഇതുവരെ സ്പർസിനായി 239 മത്സരങ്ങൾ ഡയർ കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. ഇംഗ്ലണ്ടിനായി 40 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഇപ്പോൾ വിലക്ക് കാരണം പുറത്തിരിക്കുകയാണ് ഡയർ. അവസാന ആഴ്ചകളിൽ സ്പർസിന്റെ ഡുഫൻസിലും എറിക് ഡയർ ഇറങ്ങിയിരുന്നു. 26കാരനായ താരം ക്ലബിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ മാസം മൗറീനോ പറഞ്ഞിരുന്നു.