ടോട്ടൻഹാം മിഡ്ഫീൽഡറായ എറിക് ഡയർ ജനുവരി വരെ കളത്തിന് പുറത്താകും. ഇന്നലെ അപ്പെൻഡിക്സ് ശസ്ത്രക്രിയ വേണ്ടി വന്നതിനാലാണ് ഡയറിന് മത്സരങ്ങൾ നഷ്ടമാവുക. ഇന്നലെ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്നും താരത്തിന്റെ അപ്പെൻഡിക്സ് നീക്കിയെന്നും ക്ലബ് അറിയിച്ചു. ഡയറിന് ജനുവരി വരെ വിശ്രമം വേണ്ടി വരും. അതിനു ശേഷം മാത്രമെ താരം പരിശീലനം ആരംഭിക്കുകയുള്ളൂ. ഇന്നലെ നടന്ന ബേൺലിക്കെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല.