ചെൽസി, ലിവർപൂൾ യുവ താരങ്ങളെ ടീമിൽ എത്തിച്ച് ലംപാർഡ്

- Advertisement -

ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ഡർബി കഡ്രി ചെൽസിയുടെ മാസൻ മൗണ്ട്, ലിവർപൂളിന്റെ ഹാരി വിൽസൻ എന്നിവരെ ടീമിൽ എത്തിച്ചു. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരങ്ങളുടെ സേവനം ഡർബി ഉറപ്പാക്കിയത്.

ചെൽസിയുടെ യൂത്ത് ടീം അംഗമാണ് മൗണ്ട്. 2017 ൽ അണ്ടർ 19 യൂറോപ്യൻ കിരീടം നേടിയ ഇംഗ്ലണ്ട് ടീമിലും അംഗമായിരുന്നു മൌണ്ട്. പോയ സീസണിൽ ഡച് ക്ലബ്ബ് വിറ്റെസെയിൽ കളിച്ച താരം 14 ഗോളും 9 അസിസ്റ്റുകളും നേടിയിരുന്നു.

ലിവർപൂൾ യൂത്ത് ടീം അംഗമായ വിൽസൻ ഹൾ സിറ്റിയിലെ വിജയകരമായ ലോണിന് ശേഷമാണ് ഫ്രാങ്ക് ലംപാർഡിന്റെ കീഴിൽ കളിക്കാൻ എത്തുന്നത്. ഹൾ സിറ്റിക്ക് വേണ്ടി 13 തവണ വല കുലുക്കാനും താരത്തിന് സാധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement