കൊറോണ വെച്ചുള്ള തമാശ, ഡെലെ അലിക്ക് വിലക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കില്ല

- Advertisement -

കൊറോണ വൈറസ് ലോകത്തെ ആശങ്കയിൽ ആക്കുന്ന തുടക്ക ഘട്ടത്തിൽ കൊറോണ വെച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടൻഹാം താറ്റം ഡെലെ അലിക്ക് വിലക്ക്. താരത്തിന്റെ വിനാശകരമായ തമാശയ്ക്ക് തക്കതായ ശിക്ഷ തന്നെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകി. ഒരു മത്സരത്തിൽ വിലക്കും 50000 യൂറോ പിഴയും അലി നൽകണം.

ഒപ്പം സമൂഹ വിഷയങ്ങളിൽ നിർബന്ധിത വിദ്യാഭ്യാസവും ഡെലി അലി നടത്തണം. അടുത്ത ആഴ്ച നടക്കുന്ന ടോട്ടൻഹാമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരമാകും ഡെലി അലിക്ക് നഷ്ടമാവുക. വൈറസിന്റെ പേരിൽ ഏഷ്യക്കാരെ പരിഹസിച്ചതായിരുന്നു ഡെലെ അലിയെ വെട്ടിലാക്കിയത്. സ്നാപ് ചാറ്റിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആയിരുന്നു അലി ഏഷ്യക്കാരെ പരിഹസിച്ചത്. എയർപ്പോട്ടിൽ വെച്ച് എടുത്ത വീഡിയോയിൽ ഏഷ്യക്കാരനെ കാണിച്ച ശേഷം വൈറസ് തന്നെ ഉടൻ പിടിക്കും എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു.

ഈ വീഡിയോയ്ക്ക് എതിരെ വ്യാപകമായ പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ അന്ന് അലി മാപ്പു പറഞ്ഞിരുന്നു.

Advertisement