കിയെല്ലിനി നാളെ മിലാനെതിരെ ഉണ്ടാകില്ല

- Advertisement -

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിക്ക് നാളെ നടക്കുന്ന കോപ ഇറ്റാലിയ സെമി ഫൈനലിൽ കളിക്കാൻ ആകില്ല. പരിശീലനത്തിന് ഇടയിൽ ഏറ്റ ചെറിയ പരിക്കാണ് താരത്തിന് വിനയാകുന്നത്. മസിലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് സാരമുള്ളത് അല്ല എങ്കിൽ നാളെ കിയെല്ലിനിയെ ഇറക്കണ്ട എന്നാണ് സാരിയുടെ തീരുമാനം. ഈ സീസണിൽ ഭൂരിഭാഗം സമയവും പരിക്ക് കാരണം നഷ്ടപ്പെട്ട താരമാണ് കിയെല്ലിനി.

നാളെ കിയെല്ലിനിയുടെ അഭാവത്തിൽ ബൊണൂചിയും ഡിലിറ്റും ആകും സെന്റർ ബാക്കിൽ യുവന്റസിനായി ഇറങ്ങുക. എ സി മിലാനെ ആണ് യുവന്റസ് കോപ ഇറ്റാലിയയുടെ സെമി ഫൈനലിൽ നേരിടുന്നത്. ആദ്യ പാദ സെമിയിൽ മിലാന്റെ ഗ്രൗണ്ടിൽ വെച്ച് മിലാനും യുവന്റസും 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു.

Advertisement