ഡി ഹിയക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ, അഞ്ച് വർഷം കൂടെ ക്ലബിൽ തുടരും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയ ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പൊർട്ട് ചെയ്യുന്നു. അഞ്ചു വർഷത്തെ കരാറാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡി ഹിയ ഒപ്പുവെച്ചത്. വർഷത്തിൽ 15 മില്യണോളം ആകും ഡിഹിയയുടെ വേതന തുക. നീണ്ടകാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് ഡിഹിയ കരാറിൽ ഒപ്പുവെക്കുന്നത്. വാർത്ത ഉടൻ ഔദ്യോഗികമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരമായി ഈ കരാറോടെ ഡി ഹിയ മാറും. ആഴ്ചയിൽ 350000 യൂറോ ആയിരിക്കും ഡിഹിയയുടെ വേതനം എന്നാണ് അറിയാൻ കഴിയുന്നത്. അവസാന കുറെ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും മികച്ച താരമാണ് ഡിഹിയ. എങ്കിലും അവസാന സീസണിൽ നിരാശ മാത്രമായിരുന്നു ഡിഹിയ യുണൈറ്റഡിൽ സമ്പാദിച്ചത്. പുതിയ കരാറോടെ ഡിഹിയ വീണ്ടും ഫോമിലേക്ക് എത്തുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

Advertisement