അപരാജിതരായി തുടരാൻ ലിവർപൂൾ, തടയാൻ ഉറച്ച് ന്യൂകാസിൽ

- Advertisement -

ആദ്യത്തെ 4 മത്സരങ്ങളും ജയിച്ചു ലീഗിൽ ടേബിൾ ടോപ്പിൽ നിൽക്കുന്ന ലിവർപൂളിന് ഇന്ന് സ്വന്തം മൈതാനത്ത് ന്യൂകാസിൽ വെല്ലുവിളി. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം കിക്കോഫ്.

1994 ന് ശേഷം ആൻഫീൽഡിൽ ഒരു മത്സരം പോലും ജയിക്കാത്ത ന്യൂകാസിലിന് ജയിക്കാൻ സർവ്വ ശക്തിയും പുറത്തെടുക്കേണ്ടി വരും. ആൻഫീൽഡിൽ തുടർച്ചയായ 14 ജയങ്ങളുമായി മിന്നും ഫോമിലാണ് ക്ളോപ്പിന്റെ സംഘം. അലിസൺ പരിക്ക് മാറി എത്താത്തതിനാൽ അഡ്രിയാൻ തന്നെയാകും ഇത്തവണ ലിവർപൂൾ ഗോൾ വല കാക്കുക. ന്യൂകാസിൽ നിരയിൽ ലോങ് സ്റ്റാഫ്, കാരോൾ, ഗെയ്ൽ, സെയിന്റ് മാക്‌സിം അടക്കമുള്ളവർ പരിക്ക് കാരണം പുറത്താണ്.

സലാ, ഫിർമിനോ, മാനെ ആക്രമണ നിരയുടെ കരുത്ത് തടയാൻ സ്റ്റീവ് ഭ്രൂസിന് വേറിട്ട തന്ത്രങ്ങൾ ഒന്നും ഒരുക്കാൻ സാധിക്കില്ലെങ്കിൽ ലിവർപൂൾ അനായാസം ജയിക്കാനാണ് സാധ്യത.

Advertisement