ഡി ഹിയ പ്രീമിയർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ ക്ലബുമായി പുതിയ കരാർ ഒപ്പിടാൻ അടുത്തതായി മാഞ്ചസ്റ്ററുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗ് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കരാർ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയക്ക് നൽകുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരമായി ഈ കരാറോടെ ഡി ഹിയ മാറും.

നാലു വർഷം നീണ്ടു നിൽക്കുന്ന കരാർ ആകും ഡി ഹിയ ഒപ്പുവെക്കുക. ഇപ്പോൾ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഓസിൽ, സാഞ്ചെസ് തുടങ്ങിയ താരങ്ങൾ പുതിയ കരാറോടെ ഡി ഹിയക്ക് പിറകിലാകും. അവസാന കുറെ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും മികച്ച താരമാണ് ഡിഹിയ. 90 മില്യണ് മുകളിലാകും ഡി ഹിയയുടെ പുതിയ കരാറിന്റെ ആകെ തുക എന്നാണ് അറിയാൻ ആവുന്നത്.

ഡി ഹിയ മാത്രമല്ല, റാഷ്ഫോർഡ്, ആൻഡെർ ഹെരേര എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടൻ പുതിയ കരാർ ഒപ്പിടും.