ഡി ഹിയ 2023 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ!!! പുതിയ കരാർ ഔദ്യോഗികമായി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയ ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. ക്ലബ് ഔദ്യോഗികമായി തന്നെ താരം കരാർ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. 2023വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന കരാറിലാണ് ഡി ഹിയ ഒപ്പുവെച്ചത്. വർഷത്തിൽ 15 മില്യണോളം ആകും ഡിഹിയയുടെ വേതന തുക. നീണ്ടകാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് ഡിഹിയ കരാറിൽ ഒപ്പുവെക്കുന്നത്.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരമായി ഈ കരാറോടെ ഡി ഹിയ മാറും. ആഴ്ചയിൽ 350000 യൂറോയുടെ അടുത്ത് ആയിരിക്കും ഡിഹിയയുടെ വേതനം എന്നാണ് അറിയാൻ കഴിയുന്നത്. അവസാന കുറെ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും മികച്ച താരമാണ് ഡിഹിയ. 2011ൽ മാഞ്ചസ്റ്ററിൽ എത്തിയ ഡി ഹിയ ഇതുവരെ ക്ലബിനൊപ്പം 367 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, യൂറോ കപ്പ് എന്നിവയൊക്കെ ഡി ഹിയ ക്ലബിനൊപ്പം നേടിയിട്ടുണ്ട്.