അവസരം കിട്ടാത്തതിൽ നിരാശയുണ്ടെന്ന് മാറ്റിച്ച്

Photo:Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ അവസരങ്ങൾ കുറയുന്നതിൽ നിരാശയുണ്ടെന്ന് മധ്യനിര താരം മാറ്റിച്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്തിരുന്നു. പോഗ്ബയുടെ പരിക്കാണ് മാറ്റിചിനെ വീണ്ടും ടീമിൽ എത്തിച്ചത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കാനുള്ള സോൾഷ്യാറിന്റെ തീരുമാനം ആണ് മാറ്റിചിനെ ബെഞ്ചിൽ ആക്കുന്നത്.

എന്നാൽ പ്രായത്തിൽ താൻ വിശ്വസിക്കുന്നില്ല എന്ന് മാറ്റിച് പറഞ്ഞു. ഏതു പ്രായമായാലും നല്ല കളിക്കാരൻ ആണെന്നതേ നോക്കേണ്ടതുള്ളൂ എന്ന് മാറ്റിച് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങൾക്ക് അവസരം കൊടുക്കുന്നത് നല്ല കാര്യമാണ്. വലിയ ക്ലബുകളിൽ അങ്ങനെ യുവതാരങ്ങൾക്ക് സാധാരണ അവസരം ലഭിക്കാറില്ല എന്നും മാറ്റിച് പറഞ്ഞു.

തനിക്ക് കൂടുതൽ അവസരം കിട്ടും എന്ന് തന്നെയാണ് താൻ കരുതുന്നത്. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തി പരിശീലകന്റെ വിശ്വാസം നേടി എടുക്കൽ ആണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

Advertisement