പരിശീലനത്തിന് ഇറങ്ങില്ല എന്ന് വാറ്റ്ഫോർഡ് ക്യാപ്റ്റൻ ഡീനി

- Advertisement -

പ്രീമിയർ ലീഗ് ക്ലബുകൾ ഇന്ന് മുതൽ ഗ്രൂപ്പായി പരിശീലനം നടത്താൻ ഒരുങ്ങുകയാണ്. എന്നാൽ താൻ പരിശീലനത്തിന് ഇറങ്ങില്ല എന്ന് വാറ്റ്ഫോർഡിന്റെ ക്യാപ്റ്റൻ ഡീനി അറിയിച്ചു. ഫുട്ബോൾ പുനരാരംഭിക്കുന്നത് ഇപ്പോൾ സുരക്ഷിതമല്ല എന്നും അതുകൊണ്ട് തന്നെ താൻ പരിശീലനത്തിനില്ല എന്നുമാണ് ഡീനി പറയുന്നത്.

തന്റെ മകന് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ രോഗം വീട്ടിലേക്ക് കൊണ്ടു പോകാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് ഡീനി പറഞ്ഞു. ഒന്ന് മുടി മുറിക്കാൻ വരെ ജൂലൈ അവസാനം ആകണം എന്നാണ് ഗവൺമെന്റ് പറയുന്നത്. എന്നിട്ടാണ് ഫുട്ബോൾ കളിക്കാൻ പറയുന്നത് എന്ന് ഡീനി ചൂണ്ടിക്കാട്ടുന്നു. തനിക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ ആരും ഇല്ല. ഇതുകൊണ്ട് ബാധിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ താൻ സഹിച്ചു കൊള്ളാം എന്നും, താൻ ഇപ്പോൾ ഫുട്ബോളിലേക്ക് ഇപ്പോൾ മടങ്ങില്ല എന്നും ഡീനി പറഞ്ഞു. ഡീനിയുടെ വാക്കുകൾക്ക് പിന്നാലെ വന്ന പരിശോധന ഫലത്തിൽ വാറ്റ്ഫോർഡ് ക്ലബിലെ മൂന്ന് താരങ്ങൾക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇത് ഡീനിയുടെ ആശങ്ക ശരിവെക്കുന്നു.

Advertisement