ഡുബ്രെയ്‌നയുടെ തിരിച്ച് വരവ് വൈകും, ചെൽസിക്കെതിരെ കളിച്ചേക്കില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം കെവിൻ ഡു ബ്രെയ്‌നയുടെ പരിക്കിൽ നിന്നുള്ള തിരിച്ചു വരവ് വൈകും. ഈ ശനിഴായ്ച്ച ബൗണ്മൗത്തിന് എതിരായ സിറ്റിയുടെ മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല എന്നുറപ്പാണു. ഡിസംബർ 8 ന് നടക്കുന്ന നിർണായക ചെൽസി- സിറ്റി മത്സരവും താരത്തിന് നഷ്ടമായേക്കും.

ഈ സീസണിൽ രണ്ട് തവണ കാലിന് പരിക്കേറ്റ താരത്തെ പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തിക്കേണ്ട എന്നാണ് സിറ്റിയുടെ തീരുമാനം. ഈ സീസൺ തുടക്കം മുതൽ താരം പരിക്കേറ്റ് പുറത്താണ്. നവംബർ 1 ന് ഫുൾഹാമിന് എതിരെ ലീഗ് കപ്പ് മത്സരത്തിൽ താരം ഇറങ്ങിയെങ്കിലും വീണ്ടും പരിക്കേൽകുകയായിരുന്നു.

Advertisement