നിലവിൽ ഏറ്റവും മികച്ച മിഡ്ഫീൽഡർ ഡിബ്രൂയ്നെ തന്നെയെന്ന് സാവി

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ മാഞ്ചസ്റ്റർ സിറ്റി താരം ഡിബ്രൂയ്നെ ആണെന്ന് മുൻ ബാഴ്‌സലോണ താരം സാവി. ഡിബ്രൂയ്നെ തന്റെ എതിരാളികളേക്കാൾ ഒരുപാട് മുൻപിലാണെന്നും ഖത്തറിലെ അൽ സാദ് ടീമിന്റെ പരിശീലകൻ കൂടിയായ സാവി പറഞ്ഞു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. കൂടാതെ മുൻ ബാഴ്‌സലോണ പരിശീലകനായ പെഗ് ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ ആണെന്നും സാവി പറഞ്ഞു. ഫുട്ബോളിൽ വിപ്ലവം സൃഷ്ട്ടിച്ച പരിശീലകനാണ് പെപ് ഗ്വാർഡിയോളയെന്നും സാവി കൂട്ടിച്ചേർത്തു.