“ജയങ്ങൾ ഒക്കെ നല്ലതു തന്നെ പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതൊന്നും പോര” – ഡി ഹിയ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ കുതിപ്പ് ഒന്നും അവരുടെ സ്പാനിഷ് ഗോൾ കീപ്പർ ഡി ഹിയയെ തൃപ്തിപ്പെടുത്തുന്നില്ല. ഇതിലും ഏറെ മുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യഥാർത്ഥ അവസ്ഥ എന്നാണ് ഡി ഹിയ പറയുന്നത്. അവസാന എട്ടു മത്സരങ്ങളും വിജയിച്ച് നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. ഈ വിജയ കുതിപ്പ് മികച്ചതു തന്നെ എന്ന് ഡിഹിയ അംഗീകരിക്കുന്നു.

പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന അവസ്ഥയിൽ അല്ല‌. മാത്രമല്ല പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ സ്വപ്നം കാണാൻ പറ്റുന്ന അവസ്ഥയിൽ പോലുമല്ല. ഡി ഹിയ പറയുന്നു. വിജയങ്ങളിൽ സന്തോഷം ആണെങ്കിൽ ഈ കാര്യങ്ങളിൽ തങ്ങൾ സന്തോഷവാന്മാരല്ല എന്ന് ഡി ഹിയ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ് ഇതിനേക്കാൾ മികച്ചത് ആകേണ്ടതുണ്ട് എന്നും ഡി ഹിയ പറഞ്ഞു.

Advertisement