ഡി ഹിയ അല്ല ലോകത്തെ മികച്ച ഗോൾകീപ്പർ, പീറ്റർ ഷീമൈക്കിൾ പറയുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്ത് ഇപ്പോൾ ഉള്ള ഏറ്റവും മികച്ച ഗോൾകീപ്പർമാരുടെ ലിസ്റ്റിൽ ഡി ഹിയ ഇല്ലെന്ന് പീറ്റർ ഷീമൈക്കിൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഗോൾ കീപ്പറിന്റെ അഭിപ്രായത്തിൽ പ്രീമിയർ ലീഗിലെ തന്നെ മറ്റു രണ്ട് ഗോൾ കീപ്പർമാരാണ് മികച്ച ഗോൾ കീപ്പർമാർ. മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ലിവർപൂളിന്റെ അലിസൺ ഒപ്പം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒബ്ലക് എന്നിവരാണ് ഈ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർമാർ എന്ന് ഷീമൈക്കിൾ പറയുന്നു.

ഇപ്പോൾ മാത്രമല്ല അവസാന കുറച്ച് വർഷങ്ങളായി ഇവർ മൂന്നു പേരുമാണ് ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പർമാർ എന്നും. തുടർന്നു കുറച്ച് കാലത്തേക്ക് കൂടെ ഇവർ തന്നെ ആ സ്ഥാനത്ത് ഉണ്ടാകുമെന്നും ഗോൾകീപ്പർ ഇതിഹാസം അഭിപ്രായപ്പെട്ടു. ഡേവിഡ് ഡിഹിയയുടെ സമീപകാല ഫോമാണ് ഷീമൈക്കിൾ ഡി ഹിയയെ ഈ മൂന്ന് താരങ്ങൾക്ക് താഴെ വെക്കാൻ കാരണം.

എഡേഴ്സണും അലിസണും പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവിനായി മത്സരികുകയാണ്. ഒബ്ലാകും തന്റെ ഗംഭീര ഫോമിൽ തുടരുന്നു. എന്നാൽ ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ദയനീയ പ്രകടനമാണ് ഇപ്പോൾ കുറച്ച് കാലമായി നടത്തുന്നത്.