ആസ്റ്റൺ വില്ലക്കെതിരെ ഡിബ്രൂയ്നെ കളിക്കില്ല

Photo:Twitter/@Squawka
- Advertisement -

ചെൽസിക്കെതിരായ എഫ്.എ കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയ്നെ ആസ്റ്റൺ വില്ലക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. ചെൽസിക്കെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റ് ഡിബ്രൂയ്നെ പുറത്തുപോയിരുന്നു. തുടർന്ന് താരത്തിന് പകരം ഫിൽ ഫോഡൻ ആണ് കളിക്കാൻ ഇറങ്ങിയത്.

എന്നാൽ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എത്രയാണെന്ന് മാഞ്ചസ്റ്റർ സിറ്റി വ്യക്തമാക്കിയിട്ടില്ല. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിന് ശേഷം അടുത്ത ശനിയാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനൽ താരം കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തെ തന്നെ ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്‌നും പരിക്ക് മൂലം ലീഗ് കപ്പ് ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഡിബ്രൂയ്നെയുടെ പരിക്ക് തിരിച്ചടിയാണ്.

Advertisement