എവർട്ടൻ താരം ടോം ഡേവിസ് ക്ലബ്ബ്മായി കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2023 ജൂൺ വരെ ടോഫീസിൽ തുടരും. എവർട്ടൻ അക്കാദമിയിലൂടെ വളർന്ന് വന്ന 21 വയസുകാരനായ ഡേവിഡ് തന്റെ 11 ആം വയസ്സ് മുതൽ എവർട്ടൻ ക്ലബ്ബിന്റെ ഭാഗമാണ്. ഇംഗ്ലണ്ട് അണ്ടർ 21 താരമാണ് മധ്യനിര കളികരനായ ഡേവിഡ്.
എവർട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന പദവിക്ക് അർഹനായ താരമാണ് ഡേവിസ്. അക്കാദമിയുടെ താരമായ ഡേവിസ് വരും വർഷങ്ങളിൽ എവർട്ടൻ സീനിയർ ടീമിന് വലിയ മുതൽകൂട്ട് ആകുമെന്ന് പരിശീലകൻ മാർക്കോസ് സിൽവയും പ്രത്യാശ പ്രകടിപ്പിച്ചു. ഡേവിസ് കരാർ ഒപ്പിട്ടെങ്കിലും ഫിൽ ജാഗിയേൽക, ബെയിൻസ് എന്നീ വെറ്ററൻ താരങ്ങൾ ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇരുവർക്കും ക്ലബ്ബ് പുതിയ കരാർ നൽകാനുള്ള സാധ്യത വിരളമാണ്.