പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തി മുന്നോട്ട് പോവുക ആയിരുന്ന ബ്രെന്റ്ഫോർഡിന് വലിയ തിരിച്ചടി. അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആറ്റ ഡേവിഡ് റയക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ഇനി ദീർഘകാലം താരത്തിന് കളിക്കാൻ ആകില്ല. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിലായിരുന്നു റയക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഈ സീസൺ അവസാനം മാത്രമെ സ്പാനിഷ് ഗോൾ കീപ്പർ തിരികെ എത്തു എന്ന് ബ്രെന്റ്ഫോർഡിന്റെ മെഡിക്കൽ ടീം അറിയിച്ചു.