മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സൈബർ അക്രമണം

Images
Credit: Twitter
- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സൈബർ അക്രമണം. ക്ലബ്ബ് തന്നെയാണ് തങ്ങൾക്കെതിരെ സൈബർ അക്രമണം ഉണ്ടായ കാര്യം സ്ഥിരീകരിച്ചത്. ഹാക്കർമാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വെബ്സൈറ്റും ആപ്പുകളും ഹാക്ക് ചെയ്യാൻ സാധിച്ചില്ലെന്നും ഇപ്പോൾ സുരക്ഷിതമാണെന്നും ക്ലബ്ബ് പ്രസ്സ് റിലീസിലൂടെ അറിയിച്ചു.

ഫാൻസിന്റെയും കസ്റ്റമേഴ്സിന്റെയും പേഴ്സണൽ ഡാറ്റയൊന്നും ചോർത്താൻ ഹാക്കർമാർക്ക് സാധിച്ചിട്ടില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനെ നേരിടാനിരിക്കെയാണ് സൈബർ അക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ മത്സരത്തെ ഈ സൈബർ അക്രമണം ബാധിച്ചിട്ടില്ല, മത്സരം ഷെഡ്യൂൾ ചെയ്ത പോലെ നടക്കുകയും ചെയ്യുമെന്ന് ക്ലബ്ബ് അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ പ്രീമിയർ ലീഗിൽ 14ആം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Advertisement