ക്രിസ്റ്റൽ പാലസിന് ഓൾഡ്ട്രാഫോർഡിൽ ചരിത്രത്തിലെ ആദ്യ പോയന്റ്, യുണൈറ്റഡ് ഇഴയുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും മോശമാകാൻ കഴിയുമോ എന്ന് സംശയമാണ്. അത്രയ്ക്കും മോശമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഫോം തുടരുന്നത്. ഇന്ന് ദുർബലരായ ക്രിസ്റ്റൽ പാലസിനെതിരെ സ്വന്തം ഗ്രൗണ്ടിൽ ഗോൾ രഹിത സമനില വഴങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ വന്ന് പ്രീമിയർ ചരിത്രത്തിൽ ആദ്യമായാണ് ക്രിസ്റ്റൽ പാലസ് ഒരു പോയന്റുമായി മടങ്ങുന്നത്.

മാർഷ്യലും, ലുകാകുവും, സാഞ്ചേസും, റാഷ്ഫോർഡും, പോഗ്ബയും എന്നു തുടങ്ങി വമ്പൻ അറ്റാക്കിങ് താരങ്ങളൊക്കെ ഉണ്ടായിട്ടും ഒരു ഗോൾ പോലും നേടാൻ യുണൈറ്റഡിനായില്ല. നിരവധി തവണ ക്രിസ്റ്റൽ പാലസിന്റെ കൗണ്ടർ അറ്റാക്കുകളിൽ പേടിച്ചിരിക്കേണ്ടതായും വന്നു യുണൈറ്റഡിന്. ഈ സീസണിൽ ഓൾഡ്ട്രാഫോറ്ഡിൽ യുണൈറ്റഡ് പതറുന്നത് ഇതാദ്യ കാഴ്ചയല്ല.

ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത വരെ വിദൂരത്തിൽ ആയിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൗറീനോയുടെ ഭാവിയും സംശയത്തിൽ ആവുകയാണ്. മൗറീനോയുടെ നെഗറ്റീവ് ഫുട്ബോളിന് ഇനിയും മാഞ്ചസ്റ്ററിൽ ആയുസ്സ് ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം. ഇന്ന് ഫുൾ ടൈം വിസിലിൽ മാഞ്ചസ്റ്റർ ആരാധകരുടെ കൂവി വിളിക്കുന്നത് കേൾക്കാമായിരുന്നു. 13 മത്സരങ്ങളിൽ വെറും ആറ് ജയവുമായി ഏഴാം സ്ഥാനത്ത് ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.

Advertisement