സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങി ലെസ്റ്റർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വന്തം കാണികൾക്ക്മുൻപിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങി ലെസ്റ്റർ. ക്രിസ്റ്റൽ പാലസ് ആണ് ലെസ്റ്ററിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ഇരട്ട ഗോളുകളോടെ കളം നിറഞ്ഞു കളിച്ച സാഹയാണ് ക്രിസ്റ്റൽ പാലസിന്റെ ജയം അനായാസമാക്കിയത്. ജയത്തോടെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ക്രിസ്റ്റൽ പാലസ്. ലെസ്റ്റർ ആവട്ടെ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ നാലാമത്തെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

ആദ്യ പകുതിയിൽ മിഷി ബാറ്റ്ശുവായി നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് ആണ് മുന്നിട്ട് നിന്നത്. താരത്തിന്റെ ക്രിസ്റ്റൽ പാലസിന് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ജോണി ഇവൻസിന്റെ ഗോളിലൂടെ രണ്ടാം പകുതിയിൽ ലെസ്റ്റർ സമനില പിടിച്ചു.  എന്നാൽ ലെസ്റ്ററിന്റെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 70ആം മിനുട്ടിൽ സാഹയിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് അങ്ങോട്ട് ക്രിസ്റ്റൽ പാലസിന്റെ ആധിപത്യം ആയിരുന്നു. തുടർന്ന് ജെഫ്രി ഷുളുപ്പിനെ ഇവാൻസ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി ലുക്കാ മിലിവോഹെവിച്ചും ഇഞ്ചുറി ടൈമിൽ സാഹയുടെ രണ്ടാമത്തെ ഗോളും ലെസ്റ്ററിന്റെ തകർച്ച പൂർത്തിയാക്കി.