ബയേൺ പരിശീലകനെതിരെ ആഞ്ഞടിച്ച് റഫീഞ്ഞ

ബയേൺ മ്യൂണിക് പരിശീലകൻ നിക്കോ കൊവാച്ചിനെതിരെ ബയേണിന്റെ ബ്രസീലിയൻ താരം റഫീഞ്ഞ. തുടർച്ചയായ നാലാം മത്സരത്തിലും റഫീഞ്ഞയെ കളത്തിൽ ഇറക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്. എട്ട് വർഷത്തിലേറെയായി ബയേണിന്റെ പ്രതിരോധ നിരയുടെ ഭാഗമായിരുന്ന റഫീഞ്ഞ ഈ സീസൺ അവസാനത്തോടുകൂടി ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരുന്നു. ബ്രസീലിയൻ ക്ലബായ ഫ്ലാമെങ്കോയിലേക്കാണ് റഫീഞ്ഞയുടെ ചുവട് മാറ്റം.

യപ്പ് ഹൈങ്കിസ്, ആഞ്ചലോട്ടി, ഗാർഡിയോള എന്നി പരിശീലകരുടെ കീഴിൽ കളിച്ചിട്ടും തനിക്ക് ഇതുവരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും റഫീഞ്ഞ പറഞ്ഞു. കോവച്ചുമായി ശരിയായ രീതിയിൽ കമ്മ്യൂണിക്കേഷൻ നടക്കുന്നില്ലെന്നും താരം പറഞ്ഞു. ലീഗയിൽ പ്ലെയിങ്ങ് ടൈം കിട്ടിയില്ലെങ്കിൽ എങ്ങനെ ലിവര്പൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തയ്യാറെടുക്കുമെന്നും താരം ചോദിക്കുന്നു. മുൻ ഷാൽകെ താരമായ റഫീഞ്ഞ ജെനോവയിൽ നിന്നുമാണ് ബയേണിൽ എത്തിയത്. മറ്റൊരു ഷാൽകെ താരമായ ക്യാപ്റ്റൻ മാനുവൽ നുയറിനൊപ്പമായിരുന്നു ബവേറിയയിലേക്ക് റഫീഞ്ഞ എത്തിയത്.

Previous articleപൂനെ സിറ്റി ഇന്ന് ഡൽഹി ഡൈനാമോസിനെതിരെ
Next articleസ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങി ലെസ്റ്റർ