ബേൺലിക്കെതിരെ ക്രിസ്റ്റൽ പാലസിന് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ബേൺലി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ 13ആം സ്ഥാനത്ത് എത്താനും ക്രിസ്റ്റൽ പലാസിനായി. ആദ്യ പകുതിയുടെ 15ആം മിനുറ്റിൽ കളിക്ക് വിപരീതമായി ക്രിസ്റ്റൽ പാലസ് ആണ് ആദ്യം ഗോൾ നേടിയത്. ബാർഡ്സ്ലീയുടെ സെൽഫ് ഗോളാണ് ബേൺലിക്ക് വിനയായത്. ഗോൾ വഴങ്ങിയതോടെ ആദ്യ പകുതിയിൽ മിൿച പ്രകടനം പുറത്തെടുത്ത ബേൺലി ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്രിസ്റ്റൽ പാലസ് ലീഡ് ഉയർത്തി. ആരോൺ വാൻ ബിസ്സകയുടെ ക്രോസിൽ നിന്ന് ബാറ്റ്ശുവായി ആണ് ഗോൾ നേടിയത്. തുടർന്ന് 76ആം മിനുട്ടിൽ വിൽഫ്രഡ് സാഹയുടെ മികച്ച ഗോളിൽ ക്രിസ്റ്റൽ പാലസ് വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബാൺസിലൂടെ ബേൺലി ഒരു ഗോൾ മടക്കിയെങ്കിലും അത് വെറും ഒരു ആശ്വാസ ഗോൾ മാത്രമായിരുന്നു.