എല്ലാം ഔദ്യോഗികം, റൊണാൾഡോ യൂണൈറ്റഡിലേക്ക് മടങ്ങിയെത്തി

20210827 213034

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റർ യൂണൈറ്റഡും തമ്മിൽ കരാറിൽ എത്തി. യുണൈറ്റഡിന്റെ കരാർ വ്യവസ്ഥകൾ റൊണാൾഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാർഥ്യമായത്. താരത്തിന്റെ മെഡിക്കൽ വൈകാതെ പൂർത്തിയാക്കും.

 

സിറ്റിയിലേക്ക് പോകും എന്ന് ഇന്നലെ ഉറപ്പിച്ച ശേഷമാണ് റൊണാൾഡോയുടെ ട്രാൻസ്ഫറിൽ അപ്രതീക്ഷിത മാറ്റങ്ങൾ വന്നത്. യുണൈറ്റഡിന്റെ ഓഫർ വന്നതോടെ സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങൾ വേഗത്തിലാക്കി ട്രാൻസ്ഫർ പ്രഖാപിക്കുകയായിരുന്നു. യുണൈറ്റഡിൽ മുൻപ് കളിച്ചപ്പോൾ താരം 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്.

Previous articleമികച്ച അര്‍ദ്ധ ശതകത്തിന് ശേഷം രോഹിത് വീണു
Next articleആവേശകരമായ 3 റൺസ് ജയം നേടി സിംബാബ്‍വേ