മികച്ച അര്‍ദ്ധ ശതകത്തിന് ശേഷം രോഹിത് വീണു

Ollierobinsonrohitsharma

ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് മുന്നേറുന്നു. കെഎൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായ ശേഷം 82 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഇന്ത്യയുടെ സ്കോര്‍ 116ൽ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മയെ ഒല്ലി റോബിന്‍സൺ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 56 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 152/2 എന്ന നിലയിലാണ്. രോഹിത് 59 റൺസ് നേടി പുറത്തായപ്പോള്‍ ചേതേശ്വര്‍ പുജാര 66 റൺസും വിരാട് കോഹ്‍ലി 10 റൺസും നേടി ക്രീസിൽ നില്‍ക്കുകയാണ്.

Previous articleകസമെറോ റയൽ മാഡ്രിഡിൽ കരാർ പുതുക്കി
Next articleഎല്ലാം ഔദ്യോഗികം, റൊണാൾഡോ യൂണൈറ്റഡിലേക്ക് മടങ്ങിയെത്തി