കൊറോണ തന്നെ മോശമായി തന്നെ ബാധിച്ചു എന്ന് പോഗ്ബ

20201207 114440
Credit: Twitter
- Advertisement -

ഈ സീസണിൽ അത്ര നല്ല പ്രകടനങ്ങൾ ഒന്നും നടത്താൻ പോൾ പോഗ്ബയ്ക്കായിരുന്നില്ല. എന്നാൽ വെസ്റ്റ് ഹാമിനെതിരായ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവന്നപ്പോൾ പോഗ്ബ ഒരു ഗോളുമായി ആ തിരിച്ചടിക്ക് തുടക്കമിട്ടിരുന്നു. തന്റെ പ്രകടനങ്ങൾ ഇതുവരെ മോശമാകാൻ പ്രധാന കാരണം കൊറോണ ആയിരുന്നു എന്ന് പോഗ്ബ പറഞ്ഞു.

സീസൺ തുടക്കത്തിൽ പോഗ്ബയ്ക്ക് കൊറോണ ബാധിച്ചിരുന്നു. കൊറോണ വന്ന ശേഷം തന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ട് എന്ന് പോഗ്ബ പറഞ്ഞു. താൻ പെട്ടെന്ന് തളർന്നു പോകുമായിരുന്നു തനിക്ക് ശ്വാസം കിട്ടാത്തതു പോലെ ആകും. മുമ്പ് ഒന്നും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല എന്ന് പോഗ്ബ പറയുന്നു. ഇപ്പോൾ മെച്ചപ്പെട്ടു എന്നും തനിക്ക് പഴയ പോലെ കളിക്കാൻ ആകുന്നുണ്ട് എന്നും താരം പറഞ്ഞു.

Advertisement