വ്യാഴാഴ്ച ലിവർപൂളിനെതിരായ ക്ലബിന്റെ കാരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിനായി ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റ ഡഗൗട്ടിലേക്ക് മടങ്ങിയെത്തും. കൊറോണ കാരണം അവസാന ഒരാഴ്ച ആയി അർട്ടേറ്റ ഐസൊലേഷനിൽ ആയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ അർട്ടേറ്റ ടച്ച് ലൈനിൽ ഉണ്ടായിരുന്നില്ല. ആ മത്സരത്തിൽ ആഴ്സണൽ പരാജയപ്പെടുകയും ചെയ്തു. അർട്ടേറ്റ ടച്ച് ലൈനിൽ ഉണ്ടാകും എങ്കിലും ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ഐസൊലേഷനിൽ തന്നെ തുടരും. അദ്ദേഹത്തിന് സെമി ഫൈനൽ നഷ്ടമാകും.