കരാർ അവസാനിക്കുന്നവർക്ക് താൽക്കാലിക കരാർ നൽകാൻ പ്രീമിയർ ലീഗ് അനുമതി

Newsroom

പല പ്രീമിയർ ലീഗ് താരങ്ങളുടെയും കരാർ ജൂൺ മാസം 30നോടെ അവസാനിക്കുന്നതാണ്. എന്നാൽ പ്രീമിയർ ലീഗ് അവസാനിക്കണമെങ്കിൽ ഇത്തവണ ജൂലൈ അവസാനം എങ്കിലും ആവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഒരു പ്രത്യേക ഇളവ് നൽകാൻ പ്രീമിയർ ലീഗ് തീരുമാനിച്ചു. ജൂൺ 30ന് കരാർ അവസാനിക്കുന്ന താരങ്ങൾക്ക് താൽക്കാലികമായി പുതിയ കരാർ നൽകാൻ ക്ലബുകൾക്ക് ആകും.

സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന പ്രത്യേക കരാർ താരങ്ങൾക്ക് ഒപ്പുവെക്കാം. ഇത്തരം കരാർ ഒപ്പുവെക്കാനുള്ള അവസാന കാലാവധി ജൂൺ 23 ആകും എന്നും പ്രീമിയർ ലീഗ് അറിയിച്ചു. ലോണിൽ ഉള്ള താരങ്ങൾ ആണെങ്കിലും ഇത്തരം കരാർ ഒപ്പുവെക്കാൻ ആകും. ഈ പുതിയ തീരുമാനം ക്ലബുകൾക്ക് ആശ്വാസമാകും.