സ്പർസിന്റെ രക്ഷനാകാൻ കോണ്ടെ എത്തി, ഔദ്യോഗിക പ്രഖ്യാപനം എത്തി

Img 20211102 172837

സ്പർസിന്റെ പുതിയ പരിശീലകനായി കോണ്ടെ എത്തി കൊണ്ടുള്ള പ്രഖ്യാപനം എത്തി. കോൺഫറൻസ് ലീഗിൽ മറ്റന്നാൽ നടക്കുന്ന സ്പർസിന്റ് മത്സരത്തിൽ കോണ്ടെ ആകും ടച്ച് ലൈനിൽ ഉണ്ടാവുക. നുനോ പരിശീലക സ്ഥാനത്ത് നിന്ന് പോയതിന് പിന്നാലെ തന്നെ കോണ്ടെയെ പകരക്കാരനായി എത്തിക്കാൻ സ്പർസിനായി എന്നത് ആരാധകരെ സന്തോഷിപ്പിക്കും. രണ്ടു വർഷത്തെ കരാറിൽ ആണ് കോണ്ടെ സ്പർസിൽ ഒപ്പുവെച്ചത്. വലിയ വേതനം സ്പർസ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 8 മില്യൺ പൗണ്ടോളം വർഷത്തിൽ കോണ്ടെയ്ക്ക് വേതനമായി ലഭിക്കും.

കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാരാക്കിയ കോണ്ടെ സ്പർസിന്റെ കിരീട ക്ഷാമം തീർക്കും എന്ന് ആരാധകർ കരുതുന്നു. കഴിഞ്ഞ ആഴ്ച വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകും എന്ന് കരുതപ്പെട്ടിരുന്ന കോണ്ടെ പെട്ടെന്നുള്ള ട്വിസ്റ്റിലൂടെയാണ് സ്പർസിലേക്ക് എത്തുന്നത്. നുനോയെ നിയമിക്കുന്നതിന് മുമ്പും സ്പർസ് കോണ്ടെയുമായി ചർച്ചകൾ നടത്തിയിരുന്നു. അന്ന് പക്ഷെ കോണ്ടെ സ്പർസിൽ വരാൻ തയ്യാറായിരുന്നില്ല.

Previous articleകേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങൾ നാളെ മുതൽ, ആദ്യ മത്സരത്തിൽ യൂണിവേഴ്സൽ സോക്കർ യുണൈറ്റഡ് എഫ് സി കൊച്ചിന് എതിരെ
Next articleബാറ്റിംഗ് തകര്‍ന്നു, ബംഗ്ലാദേശിന് നാലാം തോല്‍വി