കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങൾ നാളെ മുതൽ, ആദ്യ മത്സരത്തിൽ യൂണിവേഴ്സൽ സോക്കർ യുണൈറ്റഡ് എഫ് സി കൊച്ചിന് എതിരെ

20210313 210907

കെ എഫ് എ നടത്തുന്ന കേരള പ്രീമിയർ ലീഗിന്റെ യോഗ്യത മത്സരങ്ങൾ നാളെ പാലക്കാട് ആരംഭിക്കും. ആറു ടീമുകൾ ആണ് കെ പി എൽ യോഗ്യത ലക്ഷ്യം വെച്ച് മത്സരിക്കുന്നത്. പാലക്കാട് ഐഫ കൊപ്പം ടൂർണമെന്റിന് ആതിഥ്യം വഹിക്കും. ഐഫ യോഗ്യത റൗണ്ടിൽ പങ്കെടുക്കുന്ന ആറ് ക്ലബുകളിൽ ഒന്നാണ്. രണ്ട് ഗ്രൂപ്പുകളിൽ ആയാകും ആറു ടീമുകൾ മത്സരിക്കുക. നവംബർ 13 വരെ യോഗ്യത മത്സരങ്ങൾ നീണ്ടു നിൽക്കും.

യൂണിവേഴ്സൽ സോക്കർ കോഴിക്കോട്, യുണൈറ്റഡ് എഫ് സി കൊച്ചിൻ, കൊച്ചി സിറ്റി എന്നിവർ ഗ്രൂപ്പ് എയിലും ലോർഡ് എഫ് എ, ഐഫ, കെ എഫ് ടി സി എന്നിവർ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഒരു ടീമാണ് അന്തിമമായി കെ പി എലിലേക്ക് യോഗ്യത നേടുക. നാളെ ആദ്യ മത്സരത്തിൽ യൂണിവേഴ്സൽ സോക്കർ യുണൈറ്റഡ് എഫ് സി കൊച്ചിനെ നേരിടും. എല്ലാ മത്സരങ്ങളും വൈകിട്ട് 3 മണിക്കാണ് നടക്കുക. കളി തത്സമയം സ്പോർട്കാസ്റ്റിന്റെ യൂടൂബ് ചാനൽ വഴി കാണാം.

Previous articleഇത്തവണ വലിയ ലക്ഷ്യങ്ങൾ, കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ എസ് എല്ലിനുള്ള ടീം പ്രഖ്യാപിച്ചു
Next articleസ്പർസിന്റെ രക്ഷനാകാൻ കോണ്ടെ എത്തി, ഔദ്യോഗിക പ്രഖ്യാപനം എത്തി