ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ചു ഗോകുലം കേരള വനിതാ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊച്ചി, മാർച്ച് 8: ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ചു ഗോകുലം കേരള എഫ് സി കൊച്ചി കോർട്ടിനോ ജംഗ്ഷനിൽ ഗോകുലം കപ്പ് വനിതാ ടൂർണമെന്റ് സംഘടിപ്പിച്ചു. നാല് ടീമുകൾ കളിച്ച ടൂർണമെന്റിൽ, ഡി ഡി എസ് സ്പോർട്സ് അക്കാദമി പറവൂർ വിജയികളായി.

ഫൈനലിൽ ഗോകുലം സോക്കർ സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡി ഡി എസ് സ്പോർട്സ് അക്കാദമി തോല്പിച്ചത്. കൂടുതൽ പെൺകുട്ടികളെ കാൽപ്പന്തു കളിയിലേക്ക് ആകര്ഷിക്കുവാനാണ് ഗോകുലം കപ്പ് സംഘടിപ്പിച്ചത്.Img 20220308 Wa0058

മത്സരശേഷം ഗോകുലം ഇന്ത്യൻ വിമൻസ് ലീഗ് കളിക്കാരുമായി വിജയികൾ പ്രദർശന മത്സരവും നടത്തി. ഗോകുലത്തിനു വേണ്ടി വിദേശ താരങ്ങളായ എൽഷെഡ്ഡായി അച്ചിയാംപോംഗ്, വിൻ തെങ്കി ടുൻ , മലയാളി താരങ്ങളായ മാനസ, മഞ്ജു, രേഷ്മ എന്നിവർ മത്സരത്തിൽ പങ്കെടുത്തു.